11/05/2013

കൊന്നക്കല്‍ ശിവന്‍

മുന്‍പ്‌ മുഗള്‍ തീയറ്ററിന്റെ അനിയന്‍ ആയ മിനിമുഗള്‍ തീയറ്ററില്‍ ദേവാസുരം കളിക്കുന്ന സമയം.ശശിയെട്ടന്‍ ഞായറാഴ്ച ഉച്ചക്ക്‌ പോത്തിറച്ചീം കൂട്ടി ഊണും കഴിഞ്ഞു എലൈറ്റ് ബാറില്‍ കയറി രണ്ടെണ്ണം വിട്ടു ദേവാസുരം കാണാന്‍ കയറി. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞതും ഈ മംഗലശ്ശേരി നീലകണ്ഠന്‍ എന്ന വ്യക്തി സ്ക്രീനില്‍ നിന്നും ശശ്യെട്ടന്റെ ശരീരത്തില്‍ കയറി കാല്‍ എടുത്ത് മുന്‍പിലെ സീറ്റില്‍ കയറ്റി ഉയര്‍ത്തി വപ്പിച്ചു കൈ വിടര്‍ത്തി നിവര്‍ന്നു വിരിഞ്ഞു ഇരുന്നു. മംഗലശ്ശേരി നീലകണ്ഠന്‍ മുണ്ടക്കല്‍ ശേഖരന്റെ കൈയ്യില്‍ നിന്നും ഇടി വാങ്ങി ഉഴിച്ചില് നടത്തുന്ന സമയം ശശിയേട്ടന് ടെന്‍ഷന്‍ വേഗം കൈയ്യില്‍ ഉണ്ടായ സിസര്‍ കത്തിച്ചു വലി തുടങ്ങി. തീയറ്ററിനുള്ളില്‍ പുരക്ക്കത്ത് പിടിച്ച പോലെ പുകയുന്നു കുറച്ചു നേരം കഴിഞ്ഞു ദേ വരണ്ടാ രണ്ടു പോലീസുകാര്‍., മ്മടെ ശശി യേട്ടന്റെ അടുത്തേക്ക്. പോലീസെത്തി ശശിയെട്ടനോട് പേരെന്തൂടണ്ട്രാ.....
ആരെടെ
നിന്‍റെ ഹല്ലാതാരുടെ
ന്‍റെ പേര് അയ്യപ്പന്‍
അച്ഛന്‍റെ പേര് പറയടാ
ശിവന്‍
വീടുപേര്‍..?
കൊന്നക്കല്‍
സ്ഥലം..?
തിരുവഞ്ചികുളം
തീയറ്ററില്‍ കാലു പൊക്കി ഉത്തരത്തുമ്മേ വെച്ചിട്ടാണോ ഡാ കഴുവേറി സിനിമ കാണുന്നത്
തീയറ്ററില്‍ പൊകവലി പാടില്ലെന്ന് നെനക്ക് അറിയില്ലേ
ശശിയേട്ടന്‍ വീണ്ടും മംഗലശ്ശേരി നീലാണ്ടനില്‍ നിന്നും വീണ്ടും ശശിയായി
പോലീസ്‌ പിഴയായി എഴുനൂറ്റി അമ്പതു രൂപ എഴുതി സ്റേഷനില്‍അടച്ചോളാന്‍ പറഞ്ഞു.
നാളെ അടച്ചോളാ സാറേ ഇപ്പ കാശ് എടുത്തില്ല എന്ന് ശശി
ദിനം ഒന്ന് കഴിഞ്ഞു ആരും അടച്ചില്ല
രണ്ടു കഴിഞ്ഞു ആര് അടയ്ക്കാന്‍
ഒരാഴ്ച കഴിഞ്ഞു പോലീസ്‌ വിട്ടില്ല സമന്‍സ്‌ ആയി 
മൂന്ന് ദിവസ്സം കഴിഞ്ഞപ്പോള്‍ സമന്‍സ്‌ പോയപോലെ സ്റേഷനിലെക്ക് തിരിച്ചു വന്നു.
വീണ്ടും കുറച്ചു ദിവസ്സം കഴിഞ്ഞു സമന്‍സ്‌ വാറണ്ട്ആയി
വാറണ്ടും പോയപോലെ മടങ്ങി
ഒരാഴ്ച കഴിഞ്ഞപ്പോള്‍ രണ്ടു പോലീസുകാര് കവലയില്‍ വന്നു.
കവലയിലെ കലുങ്കില്‍ കുന്തുകാലില്‍ഇരുന്നു പുകയുന്ന കുറെ തലേക്കെട്ടുകള്‍ ഉണ്ട് .രാവിലെ കവലയിലെ ചന്ദ്രേട്ടന്‍റെ ചായക്കടയില്‍ നിന്നും ഒരു ചായ കുടിച്ചു തുരുത്തില്‍ കുറുക്കന്‍ ഇരിക്കുന്ന പോലെ കലുങ്കുമ്മേ കയറി ഇരിക്കും. പിന്നെ പുക ഉയര്‍ത്തിവിടല്‍ ആണ് പണി. പോലീസിനെ കണ്ടതും പുകനിന്നു. തലേക്കെട്ട് അഴിഞ്ഞു കലുങ്കില്‍ നിന്നും ഓരോരുത്തരായി പൊങ്ങി. പോലീസ്‌ അടുത്തുവന്നു. ഒരു തലേകെട്ടിനോട്
ഡോ ഈ അയ്യപ്പന്‍റെ വീടെവിട്യാ.?
ഏതയ്യപ്പന്റ്യാ...?
കൊന്നക്കല്‍ ശിവന്റെ മോന്‍
അതേതാ ഈ കൊന്നക്കല്‍.
നീ ഏതു കൊന്നക്കല്‍ ഒക്കെ അറിയും
അങ്ങിനെ ഒരാള്‍ ഇവിടില്ല്യ സാറേ
അത് കേട്ടതും വേറെ ഒരു തല
ഹേയ് അല്ലെടാ ബാലാ ഈ പേര് ഞാന്‍ എവിട്യോ കേട്ടിട്ടുണ്ട്
ചന്ദ്രേട്ടാ നിങ്ങള്‍ ഈ കൊന്നക്കല്‍ ശിവനെ അറിയോ
കേട്ടിട്ടുണ്ടല്ലോ ഓ ഇപ്പഴല്ലേ ഓര്‍മ്മ വന്നത്
ആള്‍ ഇവിടല്ല സാറെ
പിന്നെവിടാ
ആ കാണുന്ന അമ്പലതീലാ
അമ്പലതീലോ താന്‍ പോലീസിനെ കളിയാക്കാ..?
സത്യായിട്ടും തിരുവഞ്ചികുളം അമ്പലതീലെ ഒരു പ്രതിഷ്ട്യാ..
കണികൊന്നേടെ ചോട്ടില്‍ ഉള്ള ഒരു ശിവന്‍റെ പ്രതിഷ്ട്യാ..
പറഞ്ഞു വരുമ്പോള്‍ പുരാണത്തില്‍ ശിവന്‍റെ മകന്‍ ആയിട്ടു വരും അയ്യപ്പന്‍.. എന്താ സാറെ അയ്യപ്പന് വാറണ്ട് വല്ലതും ഉണ്ടോ. എങ്കി നേരിട്ട് ശബരിമലയ്ക്ക് പോണതാ നല്ലെത്.

x

1 comment: