04/05/2013

ഡോക്ടര്‍ കുമാരേട്ടന്‍

എന്നാലും കുമാരേട്ടന്റെ ഭാര്യ ദമയന്തി ചേച്ചി എന്തിനാ അങ്ങിനെ ചെയ്തതെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും അങ്ങട് പിടികിട്ടിയില്ല.കുമാരേട്ടനെ അറിയില്ലേ  തീവണ്ടി കോളനീല്‍ താമസിക്കുന്ന കുമാരേട്ടന്‍... . ഇപ്പോ സര്‍ക്കാര്‍ കോളനി നിവാസികളെ പുനരധിവാസം നടത്തി.മുന്‍പ്‌ ഉണ്ടെക്കടവില്‍ ഉണ്ടായിരുന്ന ഒരു കോളനിയാണ് തീവണ്ടി കോളനി. തീവണ്ടിയുടെ ബോഗികള്‍ പോലെ നിര നിര ആയി ഒരു ഇരുപതു വീട് .അതിന്‍റെ എന്‍ജിന്‍ ആയിരുന്നു കുമാരെട്ടന്‍റെ വീട്. മണ്ടേരി വന്ന തെങ്ങിനു മരുന്നടിക്കുക കൂമ്പ് ചീയല്‍ വന്ന തെങ്ങിനു ശസ്ത്രക്രീയ നടത്തുക ഇതൊക്കെയായിരുന്നു ആളുടെ ജോലി. കറി കലത്തിന്റെ മൂട് പോലിരിക്കുന്ന നിറവും അലുവ വരട്ടിയപോലെ  മുഖവും ഉള്ള കുമാരേട്ടന്റെ സൌന്ദര്യത്തോട് കിടപിടിക്കാത്തതായിരുന്നു  സുന്ദരിയായ ദമയന്തി ചേച്ചീടെ കളറും ഭംഗിയും.ഇവര്‍ക്ക് ഉണ്ടായ മൂന്ന് പെണ്‍കുഞ്ഞുങ്ങള്‍ കുമാരെട്ടനെക്കാള്‍ കറുത്ത നിറവും...കുമാരേട്ടന്‍റെ കോളനിയിലേക്ക് പോകുന്ന വഴിയില്‍ മൂന്ന് ഡോക്ടര്‍ മാര്‍ ഉണ്ട് ബിജു ഡോക്ടര്‍  ( ശിശു രോഗ വിദഗ്ധന്‍). ),) ഡോക്ടര്‍ ഗോപി ( കണ്ണ് രോഗ വിദഗ്ദന്‍,) ഡോക്ടര്‍ പൈല്ലി ( എല്ലു രോഗ വിദഗ്ദന്‍,) ഇതുകണ്ട് കുമാരേട്ടനും വീടിന്‍റെ മുന്‍വശം ബോര്‍ഡ്‌ വച്ചു"" ഡോക്ടര്‍ കുമാരന്‍"" (  (തെങ്ങ് രോഗ വിദഗ്ദന്‍,)""..കുമാരേട്ടന്‍റെ അയല്‍ വാസി ചന്ദ്രന്‍ ആയിരുന്നു .ചന്തേല് ലോഡിംഗ് തൊഴിലാളി. അങ്ങാടിയിലെ ജയന്‍റെ പോലെ ഇരിക്കും. ഭാര്യ ലത കറുത്ത് ബിരിയാണി ചെമ്പ് പോലിരിക്കുന്ന ഒരു ചേച്ചി. ഒരു ദിവസ്സം കുമാരേട്ടന്റെ മകള്‍ ആശ വലിയ വായില്‍ ഒറ്റ കരച്ചില്‍ ആയിരുന്നു.
"അച്ഛാ.. ന്‍റെ അച്ചോ അച്ഛന്റെ ഷിപ്പേ."
അച്ഛന്‍റെ ഷിപ്പ് പോയീ
അച്ഛന്‍റെ ഷിപ്പ് ചന്ദ്രേട്ടന്‍ കൊണ്ട് പോയേ ഓടി വായോ"....
" ദേന്തൂട്ടാണ് കാലത്തെ ഈ ക്ടാവ് കാറണെ"
ക്ടാവിന്‍റെ കരച്ചിലില്‍ കെട്ടിയോന്‍റെ പേര് പരാമര്‍ശിച്ചത് കേട്ടതും അയല്‍ വാസിയായ ലതചേച്ചി ഓടിവന്നു ഒപ്പം ക്ടാവിന്‍റെ അച്ഛനായ കുമാരേട്ടനും. നോക്കുമ്പോ കുമാരേട്ടന്റെ ഭാര്യ ദമയന്തി ചേച്ചി ഒരു ചമ്മിയ ചിരിയും ആയി നില്‍ക്കുന്നു. ചന്ദ്രേട്ടന്‍ ആണെങ്കില്‍ സൈക്കിളില്‍ നിന്നും വീണ പോലെ യും നില്‍ക്കുന്നു. 
ഹെന്താ മനുഷ്യേനെ നിങ്ങക്ക് ദമയന്തീടെ അടുക്കളേല്‍ കാര്യം..
ഹേയ് ഒന്നൂല്ലടി.. ഞാന്‍ ഒരു തീപ്പട്ടി വാങ്ങാന്‍ ചെന്നതാ
അതെന്താ നിങ്ങക്ക് അവടന്നു മാത്രേ തീ പ്പെട്ടി കിട്ടൂ ന്ന് ലത ചേച്ചി
സ്വാഭാവികമായ സംശയം പോരാത്തതിനു ദമയന്തി അക്കന്‍ സുന്ദരിയും
കൊച്ച് എന്ത് കണ്ടിട്ടാ കരഞ്ഞേ...എനിക്ക് ഇപ്പോ അറിയണം
ഒന്നൂല്ലടീ ലതേ ഞാന്‍ ആ തീപ്പട്ടി കൊണ്ടു പോകുന്നുണ്ട് എന്ന് ആ കൊച്ചിനോട് പറഞ്ഞതാ അത് കെടന്നു കാറി.. അതിന്‍റെ അപ്പന്‍റെ ഷിപ്പ് ആണെന്നും പറഞ്ഞ്.
 അല്ലെങ്കിലും നിങ്ങള്‍ക്ക് ദമയെന്തീടെ തീപ്പെട്ടിയാ ഇഷ്ടം അവളും നിങ്ങളുംതമ്മില്‍ എന്താ ബന്ധം..ഒടുക്കം തനിക്ക്‌ ഇല്ലാത്തതും ദമയന്തിക്ക് ഉള്ളതുമായ കാര്യങ്ങളും ദമയന്തി ആക്കന് ഉള്ളതും തനിക്ക് ഇല്ലാത്തതും ആയ കാര്യങ്ങളും കെട്ടിയോന്‍ മാരുടെ  കുറവും ,കൂടുതലും ഒക്കെയായി  അങ്ങ് തുടങ്ങി.
പിന്നെ തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട്‌ പോലെ പതുക്കെ കത്തി പൊട്ടി പൊട്ടി ഇടക്ക് ഓരോ ഗുണ്ടും അമിട്ടും ഒക്കെ ആയി രണ്ടു വീട്ടുകാരും വഴക്കായി വാക്കുകള്‍ക്ക് ഒക്കെ ഒരു പരിധി യില്ലേ... അതൊക്കെയും കഴിഞ്ഞു 
കുമാരേട്ടന്‍റെപൂര്‍വകാല ചരിത്രം ദമയന്തി ചേച്ചീടെ കല്യാണം,ലതച്ചേച്ചി ചന്ദ്രേട്ടനെ വളച്ചതും ചന്ദ്രേട്ടന്‍ ഒളിഞ്ഞു നോക്കിയതും ഒക്കെ കാണ്ഡം  കാണ്ഡം ആയി പുറത്തു വന്നു കോളനിയിലെ ഒട്ടു മിക്ക നിവാസികളും കാഴ്ച കാണാന്‍ എത്തി ശരീരത്തിലെ ചില അവയവങ്ങള്‍  അവയുടെ ഉപയോഗങ്ങള്‍ എന്നിവ പല പല വാക്കുകള്‍ ആയും പര്യായങ്ങള്‍ ആയും പുറത്തു വന്നു,ഒടുക്കം ആണുങ്ങള്‍ തമ്മില്‍ ആയി.. ശരീരാവയവങ്ങള്‍ അവയുടെ വാക്കുകള്‍ എല്ലാംതന്നെ അവസാനിച്ചു. ഒടുക്കം കുമാരെട്ടനെയും ദമയന്തി ചേച്ചിയും ഞെട്ടിച്ചുകൊണ്ട് ദമയന്തി ചേച്ചിയെ നോക്കി ചന്ദ്രേട്ടന്‍ തന്‍റെ ഉടുമുണ്ട് അങ്ങ് ഒറ്റ പൊക്കായിരുന്നു..ദമയന്തി ചേച്ചി പടയില്‍ ആയുധം തീര്‍ന്നുപോയ പടയാളി ആയി. നാട്ടുകാര്‍ വലിയ പ്രതീക്ഷയില്‍ കുടമാറ്റത്തിനു പാറമേക്കാവ് ഒരു കുട ഉയര്‍ത്തുമ്പോള്‍ തിരുവമ്പാടി മറുപടി കുട ഉയര്‍ത്തികാട്ടും എന്ന പ്രതീക്ഷയില്‍ സുന്ദരിയായ ദമയന്തി അക്കനെ നോക്കി. വലിയ കുറച്ചിലായി എന്നെ തുണി പൊക്കി കാട്ടി യത്.ഇനി ഞാന്‍ എന്ത് ചെയ്യേണ്ടൂ എന്ന സംശയം ഒറ്റ നിമിഷമേ ദമയന്തി ആക്കന് ഉണ്ടായുള്ളു.മുണ്ട് ഉയര്‍ത്തുക മാത്രമല്ല ഉടുത്ത മുണ്ട് ഉരിഞ്ഞങ്ങ്എടുത്തിട്ട് പറഞ്ഞു"കാണെഡാ മൈരേ" എന്ന് ... കാണികളും ഞെട്ടി  ചന്ദ്രേട്ടനും ഞെട്ടി മറുപടി കൊടുത്തത് തന്‍റെ തൊട്ടപ്പുറത്ത്നിന്നും പടവെട്ടിയിരുന്ന സ്വന്തം കെട്ടിയോന്‍റെ മുണ്ട്  ഉരിഞ്ഞെടുതായിരുന്നെന്നുമാത്രം........




No comments:

Post a Comment