എണ്‍പതുകളില്‍ ഏറ്റവും ചെലവ് കുറഞ്ഞ നേരം പോക്കായിരുന്നു ചാരായം..ഗോതുരുത്ത് പോലുള്ള സ്ഥലങ്ങളില്‍(((( ((( (പ്രധാന വരുമാന മാര്‍ഗം കള്ള ചാരായ നിര്‍മാണമായിരുന്നു. സര്‍ക്കാര്‍ തരുന്ന സ്പിരിട്ടിനെക്കള്‍ നല്ല താതലിപൂവും,കരിയിലാം പട്ടയും ,ശര്‍ക്കരയും ഒക്കെ ചേര്‍ത്ത് ഉണ്ടാക്കുന്ന വാഷ് (കോട) വാറ്റി കിട്ടുന്ന ആ ചാരായത്തിന് മുന്‍പില്‍ ഒരു ബക്കാര്‍ഡിയും പിടിച്ചു നില്‍ക്കില്ല. ഗോതുരുതിലേക്ക് ഒരു പാലം മാത്രമായിരുന്നു പുറം ലോകവുമായി കൂട്ടിയിണക്കുന്ന ആകെ ഒരു കണ്ണി .എക്സൈസ് ഉദ്യോഗസ്ഥര്‍ ആ പാലത്തില്‍ കയറുമ്പോള്‍ ഒരു ഗുണ്ട് പൊട്ടും എക്സൈസ് വണ്ടി അക്കരെ എത്തുമ്പോള്‍ സാധനം കപ്പല് കയറും.ഒരുതരത്തിലും പിടിക്കുവാന്‍ പറ്റാത്ത അത്ര ഉഗ്രന്‍ നെറ്റ് വര്‍ക്ക് ആയിരുന്നു അവരുടേത്..ചാരായ നിര്‍മാണതോടൊപ്പം യുവാക്കള്‍ അത് ഉപയോഗവും തുടങ്ങി..ക്രമേണ അവര്‍ നല്ല മദ്യപാനികള്‍ ആയി മാറി അവര്‍ക്ക് മദ്യപിക്കുന്നതിന് നേരവും സമയവും ഒന്നും ഇല്ലാതെയായി..രാവിലെ എണീറ്റ് കാല്‍ അടിക്കും.കുറച്ചു കഴിയുമ്പോള്‍ കാല്‍ മാറി മുക്കാല്‍ ആകും പിന്നെ ഒന്ന് ഒന്നര.....അങ്ങിനെ ഇരിക്കുമ്പോള്‍ ആണ് ഗോതുരുത്ത് പള്ളിയില്‍ ജോണ്‍സന്‍ അച്ഛന്‍ വരുന്നത് നേരവും സമയവും നോക്കാതെ യുവാക്കള്‍ ഇങ്ങനെ ചാരായം കുടിച്ചു കരളു നശിക്കുന്നത് അച്ഛന് സഹിച്ചില്ല..അച്ചന്‍ ഒരു യുവജന സംഗമം അങ്ങ് നടത്തി എല്ലാ ജാതിയിലെയും യുവാക്കള്‍ അതില്‍ പങ്കെടുത്തു. അതില്‍ പലരും ചാരായത്തിന് അടിമകള്‍ ആയി തീര്‍ന്നു.ചാരായം കിട്ടിയില്ലെങ്കില്‍ ആകെ വിറയലും, വിമ്മിഷ്ടവും ..എല്ലാ വിഷമതകളും അച്ചന്‍ മനസിലാക്കി...അച്ചന്‍ അവരുടെ കുടി നിയന്ത്രിക്കുവാന്‍ ഒരു വഴിയും പറഞ്ഞു. എല്ലാവരും നാളെമുതല്‍ വിളക്ക് കൊളുത്തിയതിനുശേഷം മാത്രമേ കുടുക്കാവൂ വിളക്ക് അണച്ചു കഴിഞ്ഞാല്‍ പിന്നെ അത് കൊളുത്തുന്നത് വരെ ആരും കുടിക്കുവാന്‍ പാടില്ല( പകല്‍ കുടിക്കാന്‍ പാടില്ല എന്ന് മാത്രമാണ് അച്ചന്‍ ഉദ്ദേശിച്ചത്) ഇതു എല്ലാവരെക്കൊണ്ടും ദൈവനാമത്തില്‍ സത്യവും ചെയ്യിച്ചു....
എല്ലാവരും ജോണ്‍സന്‍ അച്ചന്റെ വാക്കുകള്‍ അനുസരിക്കുവാന്‍ തീരുമാനിച്ചു..അനുസരിക്കുന്നുണ് ടോ എന്ന് നോക്കുവാന്‍ അച്ചനും..പകല്‍ ഉച്ചസമയത് അച്ചന്‍ വേഷം മാറി ഓരോ വീട്ടിലും കയറി നോക്കി ..എല്ലാവരും അനുസരിക്കുന്നുണ്ട്...പകല്‍ ചാരായം കുടിക്കുവാന്‍ തോന്നുമ്പോള്‍ ഉടനെ വിളക്ക് എടുത്തു അങ്ങ് കത്തിക്കും .അതിനു മുന്‍പില്‍ ഇരുന്നു ആവശ്യത്തിന് അങ്ങ് കഴിക്കും .വിളക്ക് ഊതി കെടുത്തും ..പിന്നെ കഴിക്കില്ല.വീണ്ടും കത്തിക്കും,കഴിക്കും,ഊതികെടുതും .......അച്ചന്‍ അടുത്ത ദിവസ്സം തന്നെ അരമനയിലേക്കു സ്ഥലം മാറിപോയി...........
No comments:
Post a Comment