"ഉണ്ടെക്കടവുകാരായ ഞങ്ങളുടെ ഏക ദുഖം നാട്ടില്‍ തീവണ്ടി ഇല്ല എന്നതാണ് .തീവണ്ടി കയറി വല്ലയിടത്തും പോകണമെങ്കില്‍ തൃശ്ശൂര്‍ക്ക് പോണം ,അല്ലെങ്കില്‍ കല്ലേറ്റുംകരക്ക് പോണം.മുന്‍പ് നാട്ടിലെ അന്തപ്പന്‍ ചേട്ടന്റെ മോളെ കണ്ണൂരുള്ള ഒരു പട്ടാളക്കാരനാണ് കല്യാണം കഴിച്ചത് .മകളുടെ വീട്ടില്‍ പോകണമെങ്കില്‍ തീവണ്ടിക്ക് പോകണം .അന്തപ്പന്‍ ചേട്ടന്‍ അളിയനായ പൈലി ചേട്ടനെയും കൊണ്ട് മകളെ കൊടുത്ത വീട്ടില്‍ പോകുന്നു .മുന്‍പ് പോയിട്ടുള്ളതൊക്കെ ബസ്സിലാണ് .മരുമകന്റെ നിര്‍ദേശപ്രകാരംആണ് ആദ്യമായിട്ടാണ് കണ്ണൂരിലെക്ക്തീവണ്ടിക്ക് വരുന്നത്.അളിയനും അളിയനും കൂടി മ്മട തൃശൂര്ല് റയില്‍വേ സ്റ്റേഷന്‍റെ പ്ലാറ്റ്ഫോമില്‍ എത്തി .ഒരു ട്രെയിനും ഇല്ല .രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഏറണാകുളം ഭാഗത്തേക്ക് പോകുന്ന വണ്ടി വന്നു.ഇതു കണ്ട പൈല്ലി ചേട്ടന്‍ പറഞ്ഞു ,ധെന്തൂട്ട് പരിപാട്യ അളിയോ...ഇത്രേം നേരം ഒറ്റ വണ്ടീം വന്നില്ല .ദെ വന്നാപ്പോ ഒന്നിന്‍റെ പുറകെ ഒന്നായിട്ടു ഒരു പത്തുപതിനഞ്ചെണ്ണം.ഈ ശവ്യോള്‍ക്ക് ഇതിനൊരു കണക്കും കാര്യോന്നും ഇല്ലെ.." അല്ലെങ്കിലും ഈ റയില്‍വേ അത്ര ശരിയല്ല അളിയാ ആരാവോ ഇതിന്റെയൊക്കെ മൊതലാളി....അങ്ങിനെ കണ്ണൂരുക്കു പോകേണ്ട അവര്‍ ഏറണാകുളതേക്ക് പോകേണ്ട വണ്ടിയില്‍ കയറി ....പൈലിച്ചേട്ടന്‍ മുകളിലെ ബര്‍ത്തിലും.അന്തപ്പന്‍ ചേട്ടന്‍ രണ്ടാമത്തെ ബെര്‍ത്തിലുംഅന്തപ്പന്‍ ചേട്ടന്‍ താഴത്തെ ബെര്‍ത്തില്‍ ഇരിക്കുന്ന ആളോട് അല്ല മാഷേ നിങ്ങളെവിടക്ക്യാ......"ഞാന്‍ ഏറണാകുളതെക്ക്" .ഇതുകേട്ടതും അന്തപ്പന്‍ ചേട്ടന്‍ കണ്ണൊക്കെ തള്ളി...ഈശോ .....കാലത്തിന്റെ യൊക്കെ ഒരു പോക്കെ ഒരു വണ്ടീലുള്ള താഴത്തെ തട്ടിന്മേലുള്ളവര്‍ ഏറണാകുളതെക്കും..മോളീലതട്ടിലുള് ളവര്‍ കണ്ണൂരിലെക്കും.അളിയാ ഇതൊക്കെ ഭയങ്കര സംഭവാട്ട..........."
No comments:
Post a Comment