ബാലെ എന്ന് പറയുന്ന കലാരൂപം ഞാന്‍ ആദ്യായിട്ട് കാണുന്നത് ഞങ്ങളുടെ എല്‍ത്തുരുത്ത് അമ്പലത്തില്‍ ആണ്..മിക്ക ബാലെകളുടെയും തുടക്കം ഏതെങ്കിലും ഒരു കൊട്ടാരത്തിന്റെ ഇന്റീരിയര്‍ ദേവാദിദേവന്‍ ദേവേന്ദ്രന്റെ രാജകൊട്ടാരം എന്ന മട്ടില്‍ കാണിച്ചു കൊണ്ടായിരിക്കും കുറെ പെണ്ണുങ്ങള്‍ ഡാന്‍സും തുടങ്ങും..കുറച്ചു കഴിഞ്ഞു അതേ ഇന്റീരിയര്‍ വീണ്ടും കാട്ടി അസുരരാജവിന്റെ കൊട്ടരമാക്കും അവിടെ ഡാന്‍സിനു പകരം ഹ ഹ ഹ എന്ന ചിരിയാണോ അതോ അട്ട ഹാസമാണോ എന്നറിയാത്ത ഒരു സംഭവം മുഴങ്ങും..അങ്ങിനെയുള്ള ഒരു ബാലെ ട്രൂപ്പായിരുന്നു കൊച്ചിന്‍ കലാസൌഗന്ധിക..ഉടമ സുരേന്ദ്രന്‍ ചേട്ടന്‍. കൊച്ചിന്‍കലാസൌഗന്ധിക എന്നായിരുന്നു പേരെങ്കിലും കൊച്ചി ആയിട്ട് ഒരു ബന്ധവും അതിനുണ്ടായിരുന്നില്ല..ഉത്സവ നാളുകളില്‍ വിവിധ തരം പുരാണ കഥകള്‍ കൊച്ചിന്‍കലാസൌഗന്ധികയിലൂടെ അരങ്ങേറിയിട്ടുണ്ട്..കഥ പലതാണെങ്കിലും വേഷവും രംഗവും മിക്കപോഴും ഒന്നായിരിക്കും എപ്പോഴും നായക കഥാപാത്രം സുരേന്ദ്രന്‍ ചേട്ടനും..അങ്ങിനെ ആക്കൊല്ലംകൊച്ചിന്കലാസൌഗന്ധികയ ിലൂടെ അരങ്ങേറിയത് ഭക്ത പ്രഹ്ലാദന്‍ എന്ന ഡ്രാമാസ്കൊപ്പിക് ബാലെ ആയിരുന്നു..(അന്ന് മുതലേ കേള്‍ക്കുന്നതാണ് ഈ ഡ്രാമാസ്കൊപ്പിക് എന്ന വാക്ക് ഇതെന്ത് കോപ്പാന്നു ഇതുവരെ മനസ്സിലായിട്ടില്ല)..ബാലെ അങ്ങിനെ വടക്കുള്ള ഏതോ ക്ഷേത്രത്തില്‍ കളി നടക്കുന്നു ഭക്തി പരവശരായ നാട്ടുകാര്‍ സാക്ഷാല്‍ മഹാവിഷ്ണുവിന്റെ നരസിംഹഅവതാരത്തിനായി കാത്തു ഇരുന്നുറങ്ങുന്നു..ഒടുവില്‍ ഹിരണ്യകശിപു തന്‍റെ മകനോട് ചോദിക്കുന്നു "എവിടെ നിന്‍റെ മഹാവിഷ്ണു"....മകന്‍ പ്രഹ്ലാദന്‍ എന്‍റെ ഭഗവാന്‍ തൂണിലും തുരുമ്പിലും ഉണ്ട്..എന്ന് പറയുന്നു. ഹിരണ്യകശിപു ആയി രംഗം തകര്‍ക്കുന്നത് ചേലാമറ്റം ശശി അണ്ണന്‍ ആണ്.എങ്കില്‍ ഈ തൂണില്‍ ഉണ്ടോ എന്ന് പറഞ്ഞുകൊണ്ട് തൂണിന്‍മേല്‍ ഗദ കൊണ്ട് ആഞ്ഞു അടിക്കണം..തല്‍സമയം ഗര്‍ജിച്ചുകൊണ്ട് മ്മടെ സുരേന്ദ്രെട്ടന്‍ അഥവാ നരസിംഹം ചാടി വരുന്നു.ശശി അണ്ണനെ അഥവാ ഹിരണ്യകശിപുവിനെ മടിയില്‍ കിടത്തി വയറുപിളര്‍ന്ന് കുടല്‍മാല ആക്കി ഒരു കവറില്‍ വയറോടു ചേര്‍ത്ത് കെട്ടിയ കിറ്റില്‍ നിന്നും ചുമന്ന തുണിപുറത്തെടുക്കുന്നു..ഇതാണ് രംഗം ലൈറ്റ് മിന്നിക്കലും പശ്ചാത്തല സംഗീതവും കൊണ്ട് സംഗതി സൂപ്പര്‍...,.... പക്ഷെ ഈ ടൈമിംഗ് ടൈമിംഗ് എന്ന് പറയുന്ന ഒരു സംഭവം വളരെ പ്രശ്നങ്ങള്‍ ഉണ്ടാക്കും ..ഈ തൂണില്‍ ഉണ്ടോയെന്നു ചോദിക്കലും ശശി അണ്ണന്‍ആഞ്ഞു ഗദ കൊണ്ട് അടിക്കലും കഴിഞ്ഞു അലറിക്കൊണ്ട് തൂണില്‍ നിന്നും ചാടാന്‍ സുരേന്ദ്രെട്ടന്‍ തയ്യാറെടുതപ്പോള്‍ആണ് പുറം ചൊറിഞ്ഞത് ഒരു ജസ്റ്റ് മിസ്സിംഗ് അടി നേരെ നരസിംഹം തലയില്‍ വാങ്ങി അലറി വീഴേണ്ട നരസിംഹം ന്റെ ഹമ്മേ ന്നാണ് അലറിയത് വീണതോ ശശി അണ്ണന്റെ മേലേക്കും..അലര്‍ച്ച പ്രതീക്ഷിച്ചിരുന്ന ഭക്തപ്രേഷകര്‍ എന്റമ്മേ കട്ട് ഒന്നും മനസ്സിലാകാതെ..ഒരു കണക്കില്‍ ഒരു അലര്‍ച്ച അലറി ശശിയേട്ടനെ എടുത്തു മടിയില്‍ കിടത്തി വയറു പിളര്‍ന്നു..പക്ഷെ കുടല്‍ കിട്ടിയില്ല..നേരത്തെ വീണ വീഴ്ചയില്‍ കുടല്‍ നിറച്ച കിറ്റ് വെളിയില്‍ ചാടി ഇതൊന്നും അറിയാതെ നരസിംഹം ഹിരണ്യകശിപുവിന്‍റെ വയറില്‍ തപ്പോട് തപ്പ്..കിടന്നു പിടഞ്ഞു കരയേണ്ട ഹിരണ്യകശിപു തപ്പ് തുടര്‍ന്നപ്പോള്‍ കിടന്നു ചിരി ആയി..ധെന്തൂട്ടാ ശശ്യെ ന്‍റെ കൊടലിന്റെ പൊതി എവിടെ പോയെരാ...ന്നു നരസിംഹം ..പുറകിലോ അടിയിലോ ഉണ്ടാവും സുരേട്ടാന്നു കിടന്നു ചിരിച്ചുകൊണ്ട് ഹിരണ്യകശിപു..അങ്ങിനെ വെപ്രാളത്തില്‍ തപ്പി തപ്പി നരസിംഹത്തിന്റെ കൈ എവിടെയോ എത്തി...പിന്നെ ഒറ്റ ചോദ്യായിരുന്നു ''ശശ്യെ ന്‍റെ കൊടല്‍ ആകെ ചുരുങ്ങീലൂടാ ഇതെങ്ങന്യാ ഒന്ന് വലിച്ച് പുറത്തിടാ......
No comments:
Post a Comment