നന്നായി കള്ളുകുടിച്ച് നാട്ടില്‍ വഴക്കുംകൂടി കിട്ടുന്ന കാശ് ചീട്ടുകളിച്ചു കളയുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു ജോസേട്ടന്‍ ഭാര്യ ഗ്രേസിചേച്ചി സഹകരണ ബാങ്കില്‍ ക്ലാര്‍ക്ക് ആയി ജോലി ചെയ്യുന്നതുകൊണ്ട് മാത്രം ആ വീട്ടില്‍ അടുപ്പ് പുകഞ്ഞു. ജോസേട്ടന്റെ കുടിയും ദുര്‍നടപ്പും കാരണം വീട്ടുകാരും നാട്ടുകാരും പൊറുതി മുട്ടി.ഭാര്യ ഗ്രേസി ചേച്ചിയോട് ജോസേട്ടന്റെ അച്ഛന്‍ മാത്തുകുട്ടി മാപ്ല പറഞ്ഞു."മോളെ ഗ്രെസ്യെ ആ കുരുത്തം കെട്ടോനെ ഒന്ന് പോട്ടെല് ഒരാഴ്ചത്തെ ധ്യാനം കൂടാന്‍ വിട്ടാലോ അങ്ങിനെങ്കിലും ആ തെണ്ടി നന്നാവട്ടെ". അതിയാന്‍ ധ്യാനം കൂടാന്‍ പോയി അവിടുത്തെ ആള്‍ക്കാരെ ചീത്തയാക്കോ അപ്പാ .ഹേയ് അങ്ങനെ ഉണ്ടാവില്ല അവിടെ നോക്കാനും മറ്റും ആളോള്‍ ഉള്ളതല്ലേ .ഒപ്പം ബസ് കയറ്റി വിടാന്‍ മോളും ഒപ്പം പോയാമതി. അങ്ങനെ ജോസേട്ടനെ പോട്ടയില്‍ ധ്യാനം കൂടാന്‍ വിടുവാന്‍ തീരുമാനിച്ചു.ഗ്രേസി ചേച്ചിയും ജോസേട്ടനും പോട്ട ബസ് കയറാന്‍ ബസ്സ് സ്റ്റാന്റില്‍ എത്തി.തൊട്ടപ്പുറത്തെ മഞ്ഞ ചതുരത്തിലെ കറുത്ത അക്ഷരങ്ങള്‍ കണ്ടതും ജോസേട്ടന്‍ ഗ്രേസി ചേച്ചിയോട് ചോദിച്ചു, "ഡി ഗ്രെസ്യെ എന്തായാലും ഞാന്‍ പോട്ടയില്‍ പോയി നന്നാവാന്‍ പോകല്ലേ.അവസാനമായി ഒരു ഒന്നര കൂടി കഴിചോട്ടെടി".....വെട്ടാന്‍ പോകുന്ന പോത്തിന്റെ അവസാന ആഗ്രഹമല്ലേ ഗ്രേസി ചേച്ചി ഒരു നോട്ടത്തില്‍ സമ്മതം ഒതുക്കി.പോട്ടയിലെക്കുള്ള ബസ്സ് വന്നു ബസ്സ് പുറപ്പെടാന്‍ പത്തു മിനിറ്റ് ആ സമയം വെറുതെ കളയണ്ട എന്ന് വിചാരിച്ചു ചേച്ചി ചേട്ടനെ ഉപദേശിച്ചു. ബസ് പുറപ്പെട്ടു ചാലക്കുടിയില്‍ എത്തി സ്റ്റാന്‍ഡില്‍ എത്തിയതും ഒരു പിച്ചക്കാരന്‍ ബസ്സില്‍ കയറി ജോസേട്ടന്റെ അടുത്തെത്തി "സാര്‍ എന്തെങ്കിലും ഒരു ഉദവി ചെയ്യണം സര്‍.,കുടുംബം വളരെ കഷ്ടമാണ്". ജോസേട്ടന്‍ തിരിച്ചു ചോദിച്ചു "അല്ല ഗഡി നീ കള്ളുകുടിക്കോ..?" പിച്ചക്കാരന്‍ ഇല്ല സാര്‍.," നീ പുകവലിക്കോ..?" ഇല്ല സാര്‍, നീ ചീട്ടുകളിക്കുമോ..?" ഇല്ല , പുറമേ മോശം സ്ത്രീ കളെ തേടി പോകുമോ..ഹേയ്അത് റൊമ്പ പാപം സാര്‍ ഇത്തരം കാര്യങ്ങള്‍ ഞാന്‍ ചെയ്യാറില്ല..ഉടനെ ജോസേട്ടന്‍ "എങ്കി നീ എന്‍റെ കൂടെ ഒന്ന് വീട് വരെ ഒന്ന് വരണം.ന്റെ ഭാര്യ ഗ്രേസിക്കു ഒന്ന് പരിച്ചയപെടുത്താനാ.:".
No comments:
Post a Comment