25/04/2013

ആദ്യരാത്രി



തീരെ മെലിഞ്ഞ ഒരു സുഹൃത്തുണ്ട്എനിക്ക് ഇപ്പോള്‍ അത്യാവശം മരപ്പണിയും ഇന്റീരിയര്‍ പ്രവര്‍ത്തികളുടെ കരാര്‍ പണിയും ഒക്കെയായി നടക്കുന്നു മുന്‍പ് കല്യാണപ്രായത്തില്‍പെണ്ണ് അന്വേഷണം നടത്തി നടത്തി മടുത്തു ..കാരണം അവന്‍ കാണുന്ന മിക്ക 


പെണ്ണുങ്ങളും അവനെക്കാള്‍ വണ്ണം ഉണ്ടായിരുന്നു ..ഒടുവില്‍ ഒരുവിധത്തില്‍ ഒരെണ്ണം ശരിയായി ...അതും എഴിക്കരയില്‍  നിന്നും . ഞാന്‍ അപ്പോഴേ പറഞ്ഞു എടാ പെണ്ണ് കുഴപ്പമില്ല സ്ഥലം അല്പം കുഴപ്പമാണ് 

ഒടുവില്‍ അവിടന്നുതന്നെ ഉറപ്പിച്ചു .അന്ന് മൊബൈല്‍ ഫോണ്‍ അത്രയ്ക്ക് പ്രചാരമായിട്ടില്ല.മാത്രമല്ല ഇന്‍കമിംഗ് കാളുകള്‍ക്കും ഔട്ട്‌ ഗോയിങ്ങിനും പൈസ്സ ഈടാക്കും..അതിനാല്‍ മൊബൈല്‍ സല്ലാപം ഇല്ല. അതിനാല്‍ ഇപ്പോഴത്തെ പോലെ പെണ്ണും ചെറുക്കനും തമ്മില്‍ സംസാരിക്കാനും പറ്റിയില്ല. ഒടുവില്‍ കല്യാണം കഴിഞ്ഞു ആദ്യരാത്രി അതും അവിടത്തെ ചടങ്ങ്‌ അനുസ്സരിച്ചു പെണ്ണ് വീട്ടില്‍ ..സ്വന്തം വീട്ടില്‍ നിന്നും മാറിനില്‍ക്കാതവന്‍ ഒറ്റയ്ക്ക് മറ്റൊരു വീട്ടിലേക്ക്

പാവം ഒട്ടും പരിചയമില്ലാത്ത ആളുകള്‍ , കഴുത്തിന്‌ ചുറ്റും നാവുള്ള ഒരു അമ്മായി. അമ്മായിഅച്ഛന്‍ ആണെങ്കില്‍ ഒരു കീചകന്‍ ,വീട്ടില്‍ ഭാര്യയുടെ അമ്മാവന്‍ മാര്‍ മൂന്ന് ഘടാഘടിയന്‍ മാര്‍ ,അയല്‍വാസികള്‍ ആയ ആണുങ്ങള്‍ ,ആങ്ങളമാര്‍ രണ്ടു പേര് ഒരുത്തന്‍ നാടിലെ സര്‍വ്വ തല്ലുകൊള്ളി തര സംഘത്തിന്‍റെ തലവനും അയാളുടെ കുറെ ശിഷ്യന്‍ മാരും ഇവര്‍ എല്ലാവരും വീടിനോട് ചേര്‍ന്ന ഒരു ഷെഡ്ഡില്‍ കള്ളുകുടി മല്‍സരം നടക്കുന്നുണ്ട്.പെണ്ണുങ്ങള്‍ ആണെങ്കില്‍ ആരാണെന്നു പോലും മനസ്സിലാകാത്തവര്‍ വന്നു പരിചയപ്പെടുന്നു ,ആക്കിയ ഒരു ചിരി ചിരിക്കുന്നു ആകെ  ഒരു കണ്ടു പരിചയംഭാര്യ ആയവളെ മാത്രം ...ഒടുവില്‍ കിടക്കേണ്ട സമയമായി ഭാര്യ ഒരു ഗ്ലാസ്സില്‍ പാല്‍ എടുത്തു അവര്‍ക്കായി നിശ്ചയിച്ച മണിയറയിലേക്ക്‌ഒപ്പം കുറെ പെണ്ണുങ്ങളും അതിലോരുത്തി" ഇന്നു തീപാറുന്ന മത്സരമായിരിക്കും എന്നു പറഞ്ഞു " മണിയറയില്‍ ആക്കല്‍ എന്ന ചടങ്ങ്‌ കഴിഞ്ഞു ....ഹാവൂ ....എന്തൊരു ശാന്തത ..ഇത്രയും നാള്‍ കൊതിച്ചു കൊണ്ടുനടന്നവള്‍ ഇന്നിതാ സ്വന്തം..പ്രേം നശീരും,മോഹന്‍ലാലും,ശങ്കറും ഒക്കെ കാണുന്ന സ്വപ്നം നമ്മുടെ ചങ്ങായിയും കണ്ടു.ഒരു പാട് പ്രതീക്ഷയോടെ അവന്‍ ആ വാതിലുകള്‍ അടച്ചു.....ഞെട്ടിപ്പോയി, വാതില്‍ അടച്ചപ്പോള്‍ കണ്ട കാഴ്ച അവനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു..ഒരുകണക്കിന് അവന്‍ വാതില്‍ തുറന്നു പുറത്തു ചാടി.ആദ്യം കണ്ടത് ഭാര്യയുടെ അമ്മയെ ആയിരുന്നു . മരുമകന്റെ മുഖഭാവം കണ്ടു അമ്മായി അമ്മ കണ്ണ് മിഴിച്ചു എന്താ മോനെ ...?."ഹാ വെട്ടുകത്തി ഒന്ന് വേണം.."മരുമകന്റെ ചോദ്യം കേട്ട് അമ്മായിഅമ്മ നിന്നനിപ്പില്‍ ഞെട്ടിപ്പോയി..എന്നിട് ഉറക്കെ ദെ ഇങ്ങോട്ടൊന്നു വന്നേ....എന്നൊറ്റാ അലറല്‍......,...അതുകെട്ടതും നമ്മുടെ കീച്ചകനും,ഘടാഘടിയന്മാരും ,ആങ്ങളമാരും ,കൂട്ടരും ഒറ്റ സ്വരത്തില്‍ """ഹെന്താ....."""നുമ്മട മോളും ചെക്കനും തമ്മില്‍ എന്തോ കൊഴപ്പം ...പുള്ളക്ക് വെട്ടുകത്തി വേണോന്ന്..അതുകേട്ടതുംനുമ്മട കൊച്ചിനെ വെട്ടാന്‍ വെട്ടുകത്തി ചോദിച്ച വനെ കൊന്നട്ടു വെട്ടണോ....അതോ വെട്ടീടു കൊല്ലണോ ......എന്നായി .ഇതെല്ലാം കണ്ടും കേട്ടും നാവിറങ്ങി കാല്‍മുട്ട് കൂടിയിടിച്ചു ....ഇപ്പോ മുള്ളണോ അതോ വേറെ വല്ലതും ചെയ്യണോ എന്നമട്ടില്‍ നമ്മുടെ പാവം ചങ്ങായി....നിനക്ക് വെട്ടുകത്തി വേണോ....? എന്നായി കീചകന്‍ ..? ഇന്നാ നീ ആണാണെങ്കി അവക്കട മേതാട്ടു വെട്ട്..എന്നിട്ട് പുളള ഉയിരും കൊണ്ട് പോണത് നുമ്മക്ക് ഒന്ന് കാണണം...
മുണ്ടിന്‍റെഅടിയിലൂടെ ഒരു നനവ്‌ ഇറ്റു വീഴുന്നത് അവന്‍ അറിഞ്ഞു ... ഒരു കണക്കില്‍ അവന്‍ പറഞ്ഞൊപ്പിച്ചു..." മുറിയുടെ വാതിലുകള്‍ അടയുന്നില്ല...അതിന്‍റെ വിജാകിരി ചെറുതായി ഒരു വളവ്‌.ഒരു വെട്ടുകത്തിയോ,ചുറ്റികയോ കിട്ടുവാണെങ്കില്‍ ഞാന്‍ അത് തട്ടി ശരിയാക്കാം..........പാവം ശുഭരാത്രി..

No comments:

Post a Comment