29/04/2013

പോത്തോട്ടം

ഈ അതിര്‍ത്തി തര്‍ക്കം എന്ന കലാ പരിപാടി പണ്ട് മുതലേയുള്ള ഒരു സംഭവം ആണ്. നാട്ടിലെ ചെറിയ ഒരു ഭൂവുടമ ആണ് നാണുവേട്ടന്‍. ഏതാണ്ട് ഒരു ആറടി പൊക്കം നല്ലതടി രണ്ടു പാവയ്ക്കാചേര്‍ത്ത് വച്ചപോലെ പോലെ യുള്ള മീശ പറമ്പില്‍ പണിയുന്നത് കാരണം സിക്സ് പാക്ക് ബോഡി ആര്‍ക്കും അങ്ങോട്ട്‌ ചെന്ന് മുട്ടാന്‍ തോന്നില്ല കാരണം മുട്ടിടിക്കും
നാണുവേട്ടന്റെ എതിരെ താമസിക്കുന്ന അയല്‍വാസിയാണ് ഉതുപ്പേട്ടന്‍ ആകെ പത്തു സെന്റു സ്ഥലം മാത്രം കൂടെ മൂന്നാല് എരുമകളും,പോത്തും എരുമയെ പോലെ ഇരിക്കുന്ന ഭാര്യ ഏലി ചേച്ചിയും.ഏലി ചേച്ചി ഒരിക്കല്‍ എരുമകള്‍ക്ക് വെള്ളം കൊടുക്കാന്‍ കുനിഞ്ഞു നിന്നപ്പോള്‍ കാക്ക ഏലിചേച്ചിയുടെ പുറത്ത്‌ എരുമ ആണെന്ന് കരുതി വന്നിരുന്നിട്ടുണ്ട്.ഒരു ദിവസ്സം ഉതുപ്പ് ചേട്ടന്‍ രാവിലെ നോക്കുമ്പോള്‍ നാണുവേട്ടന്‍ വേലിക്കല്‍. വേലിക്കു ഒരു വളവും.ഉതുപ്പ് ചേട്ടന് സംഗതി കത്തി നാണുവേട്ടന്‍ അതിര്‍ത്തി മാന്തിയതാണ്. "എന്താ നാണ്‌ട്ടാ വേലിക്ക്‌ ഒരു ഗര്‍ഭം." ഒടനെ പെറോ...എന്നായി ഉതുപ്പേട്ടന്‍ .ഹേയ് ഇപ്പ പെറൂലടാ എന്ന് നാണു അങ്ങിനെ തുടങ്ങി പടര്‍ന്നു പന്തലിച്ചു ഭാഷ നല്ല കായും പൂവും എല്ലാം ചേര്‍ന്ന് പൂത്തു വിടര്‍ന്നു പൂത്തിരി കത്തി. ഒടുവില്‍ തര്‍ക്കത്തിന് ഇടവേള കൊടുത്തു ഇരു രാജ്യക്കാരും പിന്‍വാങ്ങി.രണ്ടു ദിവസ്സം കഴിഞ്ഞു നാണുവേട്ടന്‍ രാവിലെ എണ്ണയും തേച്ചു തന്‍റെ ചുവന്ന തോര്‍ത്തും ചുറ്റി ( സ്വതന്ത്രനായി) കൈക്കോട്ടും പിടിച്ചു പറമ്പിലേക്ക് വന്നു നോക്കുമ്പോള്‍ ദേ ഉതുപ്പ് ചേട്ടന്‍പോത്തിനെ പറമ്പില്‍ കെട്ടിയിരിക്കുന്നു.ഏതു നേരത്താണ് ഇങ്ങനെ ഒരു ബുദ്ധി തോന്നിയത് എന്ന് നാണു വേട്ടനറിയില്ല. തന്‍റെ എതിരാളിയുടെ പോത്ത് തന്‍റെ പറമ്പില്‍ ഒന്നും നോക്കിയില്ല നേരെ ചെന്ന് പോത്തിന്റെ കയര്‍ അഴിച്ചു പോരാഞ്ഞിട്ട് പോത്തിനെ ഒരു പട്ട എടുത്ത് ഒറ്റ യടി . പോത്തല്ലേ അത് അമറി കൊണ്ട് ഒറ്റ വരവായിരുന്നു. "ന്‍റെ ഹമ്മേ... "എന്ന് ഒറ്റ അലറല്‍ ഒറ്റ ഓട്ടം കാല്‍ നിലത്ത് മുട്ടിയോ ഇല്ലയോ എന്ന് സംശയം..അങ്ങിനെ അതിര്‍ത്തിയില്‍ എത്തി അതിര്‍ത്തിയില്‍ ഉണ്ടായ കാരമുള്ളിന്‍ കാട് പറന്ന്‍ അപ്പുറത്തെത്തി പോത്ത് പുറകെ.കാരമുള്ളിന്‍ കാട് ചാടുമ്പോള്‍ ഉണ്ടായ തോര്‍ത്ത്‌ മുള്ളില്‍ കുടുങ്ങി.പിന്നെ സ്വതന്ത്രനായി പറക്കുകയായിരുന്നു.തോട്ട് വക്കില്‍ തൊണ്ട് തല്ലിയിരുന്ന പെണ്ണുങ്ങള്‍, പൈപ്പിന്‍ കടയില്‍ കഥപറഞ്ഞിരുന്ന പെണ്ണുങ്ങള്‍ സ്കൂള്‍കുട്ടികള്‍,നാട്ടില്‍ മറ്റു ജോലിക്ക് പോയിരുന്ന ജനങ്ങള്‍ എന്നുവേണ്ടാ സകലരെയും കൂടെ ഓടിച്ചു കൊണ്ട് ഇതൊന്നും അറിയാതെ നാണുവേട്ടന്‍ ഒന്നാമനായി പടികള്‍ ഉള്ള ഉണ്ടെക്കടവ്പാലത്തിന്‍റെ മുകളിലേക്ക് ഓടിക്കയറി ഒറ്റ നില്‍പ്പായിരുന്നു.നാണുവേട്ടന്‍റെ ശരീര ഭാഷ എല്ലാവര്‍ക്കുംമനസ്സിലായി . ഇനി ഒന്നും കാണാന്‍ ബാക്കിയില്ല നാണു വെട്ടന്‍റെ ഭാര്യ അതില്‍ പിന്നെ നാണുവേട്ടനോട് മിണ്ടിയിട്ടില്ല .........വല്ല കാര്യവും ഉണ്ടായിരുന്നോ

No comments:

Post a Comment