23/04/2013

ജൂലി എന്ന പട്ടി

ചെറുപ്പത്തില്‍ താമസിച്ചിരുന്ന പാലിയംതുരുത്തില്‍ കരണ്ട് വന്നത് തന്നെ രണ്ടായിരം മാണ്ടിന്റെ തുടക്കത്തില്‍ ആയിരുന്നു. കായലിനോട് ചേര്‍ന്നുള്ള അവിടെ മുഴുവന്‍ സമയവും നല്ല കാറ്റായിരിക്കും .അങ്ങിനെ അവിടെ താമസിക്കുമ്പോള്‍ ആണ് അയല്‍വാസി ആയ സുകു വേട്ടന്‍ എന്ന സുകുമാരന്‍ ചേട്ടന്‍ കൂട്ടുകാരനായ സിനോജ് എന്ന കുട്ടു വിന്‍റെ അച്ഛന്‍ ഒരു രാത്രിയില്‍ പട്ടി കുഞ്ഞുമായി വരുന്നത്. ആല്‍സെഷന്‍ വംശജന്‍ ആണെന്നും തറവാടി ആണെന്നും ഒക്കെപരിചയപ്പെടുത്തി സ്വന്തം വീട്ടില്‍ കൊണ്ടുപോയി വളര്‍ത്തി..മകന്‍ കുട്ടു വിനെ എടാ പൊല#@#@ മോനെ എന്ന് കളള് അകത്തുചെന്നാല്‍ വിളിച്ചിരുന്ന സുകുവേട്ടന്‍ പട്ടിയെ  എന്‍റെ പുന്നാര മോനേ എന്ന് തികച്ചു വിളിക്കാതെയായി..പട്ടിക്ക് ജിമ്മി എന്ന് പേരും ഇട്ടു.എല്ലാ ദിവസ്സവും രാത്രി ആടി വരുമ്പോള്‍ കൈയ്യില്‍ ഒരു പൊതിയും കാണും പട്ടിക്ക് കൊടുക്കുവാന്‍ ഇറച്ചിയും പൊറോട്ടയും..അതും കൊടുത്ത് പട്ടിയെ ചട്ടം പഠിപ്പിക്കാന്‍ തുടങ്ങും..പട്ടിയോട് ഉറക്കെ ഡാ ഇരിയെടാ,നില്ക്കെടാ,ഷേക്ക്‌ഹാന്‍ട് താട, ഇല്ലെങ്കില്‍ നിന്നെ കൊല്ലൂടാ പട്ടിടെ മോനെ മുതലായ വായ്താരിയോടൊപ്പംഅഭ്യാസങ്ങള്‍ പഠിപ്പിക്കുംഅതിന്‍റെ ബഹളം വേറെയും.രാവിലെ മകനായ കുട്ടുവുനെ പുറത്തു കാണുമ്പോള്‍ മറ്റു അയല്‍വാസികള്‍ ചോദിക്കും "" കുട്ടോ അച്ഛന്‍ ഇന്നലെ നല്ല പൂരമായിരുന്നു അല്ലെ മോനെ ഇന്നലെ ചീത്ത വിളിക്കുന്നതും തല്ലുന്നതും ഒക്കെ കേള്‍ക്കുന്നുണ്ടായിരുന്നല്ലോ...." കുട്ടു ഏതാണ്ട്‌ ചമ്മി ഒരു ചിരിയുമായി പറയും ഹേയ് എന്ന്യല്ല പട്ടീന്യാ.. തനിക്ക് മാനക്കേട് വരുത്തുന്ന ആ പട്ടീനെ കാണുന്നതെ കുട്ടുവിന് കലിയായിരുന്നു..അങ്ങിനെ പട്ടി വലുതായപ്പോള്‍ ആണ് ആ അത്ഭുതം സംഭവിച്ചത്..പട്ടിക്ക് ലിംഗ മാറ്റം വന്നിരിക്കുന്നു.ഒപ്പം വംശമാറ്റവും..ആണ്‍ പട്ടി ആണെന്നും ആല്‍സെഷന്‍ വംശജന്‍ ആണെന്നും ഒക്കെ പറഞ്ഞത് മാറി സാധാരണ നാടന്‍ പെണ്‍ പട്ടി ആയി..അങ്ങിനെ ജിമ്മി ജൂലി ആയി മാറി..കുര ആണെങ്കില്‍ പഴയ ഓടിട്ടവീടുകളില്‍ ഓടുമെയുന്നതിനുമുന്‍പ്‌ കഴുക്കോലുകള്‍ തമ്മില്‍ കൂട്ടി അടുപ്പിക്കുവാന്‍ വളബന്ധം എന്ന പര്‍ലിന്‍ അടിച്ചു കേറ്റുമ്പോള്‍ ഒരു ശബ്ദം വരും അതുപോലെ മനോഹരമായ ശബ്ദം ആയിരുന്നു.അതുകെള്‍ക്കുമ്പോള്‍ എന്‍റെ അച്ഛമ്മ പലപ്പോഴും ചോദിച്ചിട്ടുണ്ട് ഈ രാത്രി സുകൂന്റെ വീട്ടില്‍ ഏത് ആശാരിയാ വന്ന്പണിയുന്നതെന്ന്..അങ്ങിനെ ജൂലി വളര്‍ന്നു വലുതായി..അന്യ രാജ്യങ്ങള്‍ ആയ എല്‍ത്തുരുത്ത്, ആനാപുഴ, ഉണ്ടെക്കടവ് എന്നിവിടങ്ങളില്‍ നിന്നും ജൂലിക്ക് കസ്റ്റമെഴ്സ്സ് വന്നു തുടങ്ങി..രാത്രി ആയാല്‍ തുരുത്തില്‍ പട്ടികളുടെ ഒരു മേളയായിരിക്കും. തെക്ക് ഭാഗത്ത്‌ ഉള്ള മത്സ്യബന്ധനതൊഴിലാളികള്‍ പകല്‍ ചെമ്മീന്‍ ഉണക്കുവാന്‍ ഇടുന്നത് ജൂലി മോള്‍ ഒറ്റയടിക്ക് അകത്താക്കി അന്ന് തന്നെ അവര്‍ സുകു വേട്ടന്‍റെ വീട്ടില്‍ ചെന്നു ""സുകോ നിന്‍റെ ആ  കോപ്പിലെ പട്ടി  ഒള്ള ചെമ്മീന്‍ മൊത്തം തിന്നു അതിന്‍റെ കാശ് വേണം..എന്‍റെ പട്ട്യാ യേത് പട്ടി എനിക്ക് ഒരു പട്ടീം ഇല്ല..പിന്നെ അങ്ങട് ഒരു പൂരായിരുന്നു ശരീരത്തിലെ പല ഭാഗങ്ങള് അതിന്‍റെ പര്യായ പദങ്ങള്‍ എല്ലാം കൊണ്ടും അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്നു. ഒടുവില്‍    സുകുവേട്ടന്റെ കൈയ്യില്‍ നിന്നും ചെമ്മീന്‍റെപകുതി കാശും ബാക്കി കാശിന് ഈടായി സുകുവേട്ടന്റെ സൈക്കിളും വാങ്ങി അവര്‍ പോയി..പെണ്‍ പട്ടി ആയതിനാലാണോ എന്തോ അവള്‍ക്കു ഒരു സ്വഭാവദൂഷ്യം കണ്ടു തുടങ്ങി..സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ആരെങ്കിലും അയയില്‍ ഇട്ടാല്‍ അത് കടിച്ചെടുത്തു കൃത്യമായി സുകുവേട്ടന്റെ വീട്ടില്‍ കൊണ്ടെത്തിക്കും...രാവിലെ വീടിന്‍റെ മുന്‍വശം പലപ്പോഴും ഏറണാകുളം ഫൂട്ട്പാത്ത് പോലെ പലതരം അളവില്‍ ഉള്ള അടിവസ്ത്രങ്ങള്‍ കാണാം പ്രത്യേകിച്ച്പലതരം ബ്രാ . ആരുടെയോ ഒരു വലിയ ബ്രാ കണ്ടപ്പോള്‍ സുകുവേട്ടന്റെ അച്ഛന്‍ ഒരു ദിവസ്സം ചോദിച്ചു  ഇതേതാ ഈ തേക്ക് കൊട്ട..ഇത്രയൊക്കെ ആയപ്പോള്‍ നാടുകാരുടെ അഭ്യര്‍ത്ഥന മാനിച്ചു(ഭയന്ന്) സുകുവേട്ടന്‍ പട്ടീനെ അകലേക്ക്‌ നാടുകടത്താന്‍ തീരുമാനിച്ചു.അങ്ങിനെ അകലെയുള്ള കോട്ട യിലേക്ക് ഒരു രാത്രി അവളെ നാടുകടത്തി..അങ്ങിനെ രണ്ടു ദിവസം കഴിഞ്ഞു ജൂലിയില്ലാത്ത രണ്ടു ദിവസം..മൂന്നാം നാള്‍ വീണ്ടും ജൂലി വന്നു പൂര്‍വാധികം ശക്തമായി..കോട്ട,കൊട്ടപ്പുറം,അഞ്ചങ്ങാടി.ചേരമാന്‍ പറമ്പ്..അങ്ങിനെ പാലിയംതുരുത് വരെയുള്ള ഓരോ സ്ഥലങ്ങളിലെയും പലതരം അണ്ടര്‍ ഗാര്‍മെന്റ്സ്സുമായി.................നാളുകള്‍ കഴിഞ്ഞു ഒരു മഴയുള്ള ദിവസ്സം പാലം കയറി വരുമ്പോള്‍ ജൂലിയെ കണ്ടു പഞ്ചായത്തില്‍ നിന്നും വന്ന പട്ടി പിടുത്തക്കാരുടെ കമ്പി കുരുക്കില്‍ മുറുകി കഴുത്ത് മുറിഞ്ഞു ചോര വരുന്നുണ്ടായിരുന്നു, കണ്ണില്‍ ഒരു വല്ലാത്ത ഭയം ഉരുണ്ടുകൂടിയ നോട്ടവും ആയി അതായിരുന്നു ജൂലിയുടെ അവസാന ദിവസവും.......................

No comments:

Post a Comment