18/04/2013

മുന്‍പ്‌ കോട്ടപ്പുറം ആനാപുഴ ജംഗ്ഷനില്‍ ഉണ്ടായിരുന്ന ഒരേ ഒരു പഴയ തീയറ്റര്‍ ആയിരുന്നു പീസി ടാക്കീസ്.കോട്ടപ്പുറം ചന്ത ആഴ്ചയില്‍ രണ്ടു ദിവസ്സം ഉണ്ടാകും തിങ്കളാഴ്‌ചയും വ്യാഴാഴ്ചയും ആ സമയത്ത് നമ്മുടെ പീ സി ടാക്കീസില്‍ നല്ല തിരക്കും ..പഴയ ധര്‍മേന്ദ്ര, എം ജി ആര്‍ , സത്യന്‍ റേഞ്ചിലെ പടങ്ങള്‍ ആയിരുന്നു അവിടെകൂടുതലും കളിച്ചിരുന്നത്.പടം തുടങ്ങുന്നതിനു മുന്‍പ്‌ ദൈവ സഹായം എന്ന് എല്ലാ ദിവസ്സവും എഴുതി കാണിക്കും. അത് കണ്ടപ്പോള്‍  മരിച്ചു പോയ  രാഘവേട്ടന്‍ പറഞ്ഞു ഓ ഇതു ഞാന്‍ മുന്‍പ്‌ കണ്ട പട മാണെന്ന് പറഞ്ഞു എണീറ്റ് പോയി വാതില്‍ക്കല്‍ നില്‍ക്കുന്ന പയ്യനെ നാല് തെറി.അങ്ങനെ ഒരു ദിവസ്സം ഒരു കുളി സീനോട് കൂടിയ ഒരു ഹിന്ദി പടം കളിച്ചത്  ..നായിക പുഴയില്‍ കുളിക്കാന്‍ പടവുകള്‍ ഇറങ്ങി തുണികള്‍ ഓരോന്നായി അഴിക്കുന്നു തീയറ്ററില്‍ ഇരിന്നു സിനിമ കണ്ടിരുന്നവര്‍ എഴുന്നേറ്റു നിന്ന്  അടുത്ത് പോയി നോക്കും.അപ്പോള്‍ ഒരു തീവണ്ടി അങ്ങ് പോകും തീവണ്ടി പോയി കഴിയുമ്പോള്‍ നായിക കുളീം കഴിഞ്ഞു തുണീം മാറി കേറി പോകും..കാണാന്‍  എഴുന്നേറ്റവര്‍ അങ്ങ് മൂഞ്ചി പോകും..ചന്തേലെ ചുമട്ടു കാരനായ എര്‍പ്പായെട്ടന്‍ ഈ സിനിമ തുടങ്ങിയ അന്ന് മുതല്‍എല്ലാ ദിവസ്സവും  ഉച്ചക്കുള്ള  ഷോ മുടങ്ങാതെ കാണാനും വരും . കുറെ ദിവസ്സം ആയപ്പോള്‍  തീയറ്ററിന്റെ വാതിക്കല്‍ നില്ക്കണ പയ്യന്‍ എര്‍പ്പായെട്ടനോട് ചോദിച്ചു.. ഹെന്തൂട്ടാ  എര്‍പ്പായെട്ട എല്ലാ ദീസ്സോം ഉച്ചക്ക് ഈ പടം കാണാന്‍ വരണേ..?
എര്‍പ്പായെട്ടന്‍ : നിന്‍റെ അപ്പന്‍റെ കൈയ്യിലെ കാശ് കൊടുത്തോന്നും ഞാന്‍ സിനിമ കാണലില്ലാലോ അഞ്ചു ദീസ്സായി റെയില്‍വേ തെണ്ട്യോള്‍ ആളെ ഊമ്പിക്കാന്‍ തൊടങ്ങീട്ട്. തീവണ്ടി വൈകും എന്ന് ആകാശവാണിയില്‍
 പറഞ്ഞ എല്ലാദീസ്സോം സിനിമേല്‍ കൃത്യായിട്ടു വരണുണ്ട്..എപ്പോഴാ വാക്ക് തെറ്റണതു  എന്നു പറയാമ്പറ്റില്ലാലോ ഇനി ഇന്നെങ്ങാനും  വൈക്യാലോ  ..................

No comments:

Post a Comment